---
title: " പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ 'മഹിളാ സാഹസ് 'ഏക ദിന ശില്പശാല നടത്തി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239768/peravoor"
published_at: "2024-10-03T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe21cdc7330_IMG-20241003-WA0008.jpg"
keywords: []
---

#  പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ 'മഹിളാ സാഹസ് 'ഏക ദിന ശില്പശാല നടത്തി 

> **Lead Summary:** > **പേരാവൂർ** : മഹിളാ കോൺഗ്രസ്സ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ "മഹിളാ സാഹസ് "ഏക ദിന ശില്പശാല പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ലിസ്സമ്മ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ ലിസി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

> **പേരാവൂർ** : മഹിളാ കോൺഗ്രസ്സ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ "മഹിളാ സാഹസ് "ഏക ദിന ശില്പശാല പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ലിസ്സമ്മ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ ലിസി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു.

അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി.കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ്സ് നേതാക്കളായ സുദീപ് ജയിംസ്, ബൈജു വർഗീസ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഷിജി നടുപറമ്പിൽ, ജെയിഷാബിജു , ലാലി ജോസ്, വത്സല കെ കെ, ദീപ ഗിരീഷ്, ജിമോൾ വിട്ടുവേലിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239768/peravoor)