---
title: "ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക് "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239786/iritty"
published_at: "2024-10-03T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2a4fd6d65_IMG-20241003-WA0016.jpg"
keywords: []
---

# ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം പെരുവംപറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക് 

> **Lead Summary:** > **ഇരിട്ടി** : ഹരിത ടൂറിസത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പായം പഞ്ചായത്തിലെ പെരുമ്പറമ്പിലെ "ഇരിട്ടി ഇക്കോ പാർക്ക്" ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു.

## Article Content

> **ഇരിട്ടി** : ഹരിത ടൂറിസത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പായം പഞ്ചായത്തിലെ പെരുമ്പറമ്പിലെ "ഇരിട്ടി ഇക്കോ പാർക്ക്" ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പഴ്സൻ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള വഴികളും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണു ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ടൂറിസം പദ്ധതി സംസ്‌ഥാനത്ത് നടപ്പിലാക്കുന്നത് . മാലിന്യ സംസ്‌കരണം, ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജ സംരക്ഷണം തുടങ്ങിയ വിവിധ ഘടകങ്ങൾ സംയോജിപ്പിച്ചു കൊണ്ടാണ് പ്രവർ ത്തനങ്ങൾ . പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളാണ് ഇത്തരത്തിൽ വികസിപ്പിച്ചിട്ടുള്ളത്. ഇരിട്ടി ഇക്കോ പാർക്ക് ഇതിനൊപ്പം പുതിയതായി വരും. മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്കിലെ മാതൃകാ പദ്ധതിയായികൂടിയാണ് ഇക്കോ പാർക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. നോദ്‌കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. പത്മാവതി, ഹമീദ് കണിയാട്ടേൽ, പഞ്ചായത്ത് സ്ഥിരസ മിതി അധ്യക്ഷ വി. പ്രമീള, ബിജു കോങ്ങാടൻ, സി. സുശീൽ ബാബു, പി. അശോകൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239786/iritty)