---
title: "രക്തദാനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239798/kannur"
published_at: "2024-10-03T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2d4a0ce39_IMG-20241003-WA0019.jpg"
keywords: []
---

# രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **കണ്ണൂർ** : കുഞ്ഞിമംഗലം ഗവ:ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റ് ജീവദ്യുതി -രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

 **കണ്ണൂർ** : കുഞ്ഞിമംഗലം ഗവ:ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റ് ജീവദ്യുതി -രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. പ്രാർത്ഥന ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.കെ.ഷീബ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീകലാ കെ ഹെഡ്മാസ്റ്റർ കേശവൻ എസ് പി ,മദർ പി ടി എ പ്രസിഡണ്ട് സുരജ പുരുഷോത്തമൻ സ്റ്റാഫ് സെക്രട്ടറി ലക്ഷ്മണൻ മന്ദ്യത്ത്, പോഗ്രാം ഓഫീസർ സിന്ധു പടോളി എന്നിവർ സംസാരിച്ചു. മുപ്പതോളം പേർ സന്നദ്ധരായി രക്തദാനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239798/kannur)