---
title: "പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ വീണ്ടും പാമ്പ്"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239832/pariyaram"
published_at: "2024-10-03T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe42714bdc3_Screenshot_20241003-123540_Facebook.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ വീണ്ടും പാമ്പ്

> **Lead Summary:** **പരിയാരം** : പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ പാമ്പ്. അഞ്ചാം നിലയിലെ സ്പെഷ്യൽ വാർഡിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ഒരാഴ്ച മുമ്പ് നാലാം നിലയിലെ കുട്ടികളുടെ ഐസിയുവിലും പാമ്പിനെ കണ്ടിരുന്നു.

## Article Content

**പരിയാരം** : പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ പാമ്പ്. അഞ്ചാം നിലയിലെ സ്പെഷ്യൽ വാർഡിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ഒരാഴ്ച മുമ്പ് നാലാം നിലയിലെ കുട്ടികളുടെ ഐസിയുവിലും പാമ്പിനെ കണ്ടിരുന്നു.

കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവർ പരിഭ്രാന്തരായി ബഹളം വെച്ചപ്പോൾ ഓടിയെത്തിയവർ പാമ്പിനെ നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239832/pariyaram)