---
title: "അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം 5,6 തിയ്യതികളിൽ മയ്യിലിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239834/kannur"
published_at: "2024-10-03T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe431b37d49_IMG-20241003-WA0028.jpg"
keywords: []
---

# അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം 5,6 തിയ്യതികളിൽ മയ്യിലിൽ

> **Lead Summary:**  **കണ്ണൂർ**: അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 5,6 തിയ്യതികളിൽ മയ്യിലിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി. പി. ഷൈജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **കണ്ണൂർ**: അഖിലേന്ത്യാ കിസാൻസഭ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 5,6 തിയ്യതികളിൽ മയ്യിലിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി. പി. ഷൈജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

5ന് 3.30ന് പതാക ജാഥ നണിയൂർ വിഷ്ണുഭാരതീയന്റെ ഭവനത്തിൽ നിന്നും കൊടിമര ജാഥ പാടിക്കുന്നിൽ നിന്നും പുറപ്പെടും.തുടർന്ന് മയ്യിൽ പൊതുസമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് കെ. പി. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തും. പൊതുസമ്മേളനം AIKS ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. പി. സന്തോഷ്‌കുമാർ എംപി ഉദ്ഘാടനം ചെയ്യും.ജില്ലയിലെ മികച്ച കർഷകരെ ആദരിക്കും. 6ന് രാവിലെ പ്രതിനിധി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ, സിപിഐ ജില്ലാ സെക്രട്ടറി സി. പി. സന്തോഷ്‌ കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഭാരവാഹികളായ പി. കെ. മധുസൂദനൻ,കെ. വി. ഗോപിനാഥ്, കെ. വി. ബാലകൃഷ്ണൻ, ഉത്തമൻ വേലിക്കാത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239834/kannur)