---
title: "പാനൂരിൽ മാലിന്യമുക്ത നവകേരളം ക്യാംപയിൻ നടന്നു"
english_title: "Conductcambaine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239891/conductcambaine"
published_at: "2024-10-03T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe696d5da01_1000029803.jpg"
keywords: []
---

# പാനൂരിൽ മാലിന്യമുക്ത നവകേരളം ക്യാംപയിൻ നടന്നു

> **Lead Summary:** **പാനൂർ : **മാലിന്യ മുക്ത നവകേരളം ക്യാംപയിൻ്റെ ഭാ ഗമായി പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ പാനൂർ ബസ്സ്റ്റാൻ്റിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഉൽഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷത വഹിച്ചു.

## Article Content

**പാനൂർ : **മാലിന്യ മുക്ത നവകേരളം ക്യാംപയിൻ്റെ ഭാ ഗമായി പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ പാനൂർ ബസ്സ്റ്റാൻ്റിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഉൽഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ പികെ പ്രവീൺ , പെരിക്കാലി ഉസ്മാൻ,ദാസൻ മാസ്റ്റർ,ഷീബ കണ്ണമ്പ്രത്,സ്വാമി ദാസൻ,നഗരസഭ ആരോഗ്യവിഭാഗം സൂപ്പർ വൈസർ ശശി നടുവിലക്കണ്ടി, പാനൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് കോർഡിനേറ്റർ ബിഷ എന്നിവർ സംസാരിച്ചു.നഗരസഭ വി സി മാലിന്യ മുക്ത ക്യാംപെയ്ൻ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പാനൂർ ഹയർ സെക്കൻഡറിഎൻഎസ്എസ് വിദ്യാർത്ഥികൾ മാലിന്യമുക്ത സന്ദേശം ഉയർത്തിപ്പിടിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.നഗരസഭ ജീവനക്കാരായ ഷാമിൽ ,വിഷ്ണു,ശ്രുതി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239891/conductcambaine)