---
title: "സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം നടത്തി"
english_title: "Cleantown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239899/cleantown"
published_at: "2024-10-03T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe6f44e22e8_1000029810.jpg"
keywords: []
---

# സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം നടത്തി

> **Lead Summary:** **കണ്ണൂർ :** സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം. നടത്തി . മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭഗമായി കണ്ണൂർ ജില്ലയിലേ ശുചിത്വം നിലനിർത്തുന്ന രണ്ടാമത്തെ ടൗൺ പ്രഖ്യാപനം നടന്നു വേങ്ങാട് പഞ്ചായത്തിൽ പാച്ചപോയ്‌ക ടൗണിൽ നടന്ന പരിപാടി പരിസ്ഥിതി ഗവേഷകനും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് റിട്ട പ്രിൻസിപ്പലുമായ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ :** സമ്പൂർണ്ണ ശുചിത്വ ടൗൺ പ്രഖ്യാപനം. നടത്തി . മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭഗമായി കണ്ണൂർ ജില്ലയിലേ ശുചിത്വം നിലനിർത്തുന്ന രണ്ടാമത്തെ ടൗൺ പ്രഖ്യാപനം നടന്നു വേങ്ങാട് പഞ്ചായത്തിൽ പാച്ചപോയ്‌ക ടൗണിൽ നടന്ന പരിപാടി പരിസ്ഥിതി ഗവേഷകനും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് റിട്ട പ്രിൻസിപ്പലുമായ ഡോ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി ചന്ദ്രൻ, എൻ വിജിന, എം പവിത്രൻ, സി രൂപേഷ്, ലത കാണി, അത്തിക്ക സുരേന്ദ്രൻ, എം രാഘവൻ മാസ്റ്റർ, എം ദാമു മാസ്റ്റർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സൗന്ദര്യ വൽക്കരണം നടത്തിയ പാച്ചപൊയ്‌ക ടൗൺ മാർച്ച് 4 ്ന് ബഹു. എം പി ശിവദാസൻ ഉദ്ഘാടനം ചെയ്തതിന് ശേഷം മുടങ്ങാതെ എല്ലാ ദിവസവും ശുചീകരണം നടത്തി ചെടികൾക്ക് വെള്ളവും വളവും നൽകി പരിപാലിക്കുകയും ചെയ്ത് വരുന്നു. ഇതിൻ്റെ ഭാഗമായി ടൗണിന് ഒരു ജിറാഫിൻ്റെയും, മാനിൻ്റെയും ശില്പങ്ങൾ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239899/cleantown)