---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി"
english_title: "Thalipparamb mandalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23992/thalipparamb-mandalam"
published_at: "2022-02-02T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2eb8e1783_FB_IMG_1643785851698.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തടിക്കടവ് ഗവണ്മെന്റ് ഹൈസ്കൂളിന് ഒരു കോടി രൂപയും പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി ഗവണ്മെന്റ് ഹൈ സ്കൂളിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. 

## Article Content

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തടിക്കടവ് ഗവണ്മെന്റ് ഹൈസ്കൂളിന് ഒരു കോടി രൂപയും പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി ഗവണ്മെന്റ് ഹൈ സ്കൂളിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. 

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. തടിക്കടവ് സ്കൂളിൽ മുകളിലും താഴെയുമായി നാല് ക്ലാസ് മുറികളും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകളും ഉണ്ടാകും.

കുറ്റ്യേരി സ്കൂളിൽ താഴത്തെ നിലയിൽ നാല് ക്ലാസ് മുറിയും, ശുചിമുറി ബ്ലോക്കും മുകളിലത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളുമാണ് നിർമ്മിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23992/thalipparamb-mandalam)