---
title: "അപർണ വിജയൻ ചെമ്പ്രകാനത്തിന്റെ ചിത്ര പ്രദർശനത്തിന് തുടക്കമായി"
english_title: "The beginning of the picture exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23995/The-beginning-of-the-picture-exhibition"
published_at: "2022-02-02T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa319e245a8_Picsart_22-02-02_12-53-32-740.jpg"
keywords: []
---

# അപർണ വിജയൻ ചെമ്പ്രകാനത്തിന്റെ ചിത്ര പ്രദർശനത്തിന് തുടക്കമായി

> **Lead Summary:** കേരള സാംസ്കാരിക ചക്രവാളത്തിന്റെ സഹകരണത്തോടെ അപർണ വിജയൻ ചെമ്പ്രകാനത്തിന്റെ ചിത്ര പ്രദർശനത്തിന് തുടക്കമായി. പയ്യന്നൂർ ഗാന്ധി പാർക്ക് കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്ര പ്രദേശത്തിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു.

## Article Content

കേരള സാംസ്കാരിക ചക്രവാളത്തിന്റെ സഹകരണത്തോടെ അപർണ വിജയൻ ചെമ്പ്രകാനത്തിന്റെ ചിത്ര പ്രദർശനത്തിന് തുടക്കമായി. പയ്യന്നൂർ ഗാന്ധി പാർക്ക് കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്ര പ്രദേശത്തിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു.

കേരള ലളിതകലാ അക്കാദമി മെമ്പർ ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം പവിത്രൻ, ഡോക്ടർ വി ജയരാജൻ, കെ ചിത്ര, രാഘവൻ കടന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.ചിത്ര ശില്പ കലകളിൽ വേറിട്ടുനിൽക്കുന്ന അപർണ വിജയൻ ശിൽപകലയിൽ ഇന്ത്യാ ഗവൺമെന്റ് ടാലന്റ് റിസർച്ച് അവാർഡ് സ്കോളർഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറിയിൽ ഉൾപ്പെടെ നിരവധി ചിത്രപ്രദർശനങ്ങൾ നടത്താൻ അപർണയ്ക്ക് ഇതിനോടകംതന്നെ സാധിച്ചിട്ടുണ്ട്. ഫെബ്രുവരി 3 ചിത്രപ്രദർശനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23995/The-beginning-of-the-picture-exhibition)