---
title: "ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിങ് റീജിയൻ വിഭാഗത്തിൽ കേരളം ഒന്നാമത് "
english_title: "Kerala is number one in the Most Welcome Region category "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23996/kerala-is-number-one-in-the-most-welcome-region-category"
published_at: "2022-02-02T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa311577517_FB_IMG_1643786457149.jpg"
keywords: []
---

# ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിങ് റീജിയൻ വിഭാഗത്തിൽ കേരളം ഒന്നാമത് 

> **Lead Summary:** ലോകത്തുതന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമെന്ന ഖ്യാതി നമ്മുടെ കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോള അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിലാണ് ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിങ് റീജിയൻ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്. 

## Article Content

ലോകത്തുതന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമെന്ന ഖ്യാതി നമ്മുടെ കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോള അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിലാണ് ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിങ് റീജിയൻ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്. 

സംസ്ഥാന സർക്കാരിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ഡോട്ട് കോം പട്ടിക തയ്യാറാക്കിയത്.  

ഹൗസ് ബോട്ടിനു ശേഷം ടൂറിസം മേഖലയിൽ സർക്കാർ അവതരിപ്പിച്ച പുതിയ ഉൽപ്പന്നമായ കാരവൻ ടൂറിസം ഇതിനകം രാജ്യാന്തര ശ്രദ്ധ നേടി. കോവിഡിനെ തുടർന്നുള്ള അടച്ചിടൽ കാലത്ത് ഇൻ കാർ ഡൈനിങ്ങ് എന്ന പദ്ധതി നടപ്പാക്കിയപ്പോൾ സംസ്ഥാനത്തെ റെസ്റ്റോറന്‍റ് മേഖലക്ക് അത് വലിയ ആശ്വാസമായിരുന്നു. ബയോ ബബിള്‍ സംവിധാനം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്, ലിറ്റററി സർക്യൂട്ട്, ഉത്തരവാദിത്യ ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് എന്നിങ്ങനെ നൂതന പദ്ധതികള്‍ ടൂറിസം മേഖലയില്‍ 

ഇതിനകം അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 

പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, കേരളത്തിന്‍റെ തനതായ സംസ്കാരവും പാരമ്പര്യവും ജീവിത രീതികളുമെല്ലാം ടൂറിസത്തിന്‍റെ ഭാഗമാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23996/kerala-is-number-one-in-the-most-welcome-region-category)