---
title: "ഇന്ന് അന്താരാഷ്ട്ര തണ്ണീര്‍ത്തട ദിനം"
english_title: "International Watershed Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23998/international-watershed-day"
published_at: "2022-02-02T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa3462cbf58_FB_IMG_1643787298255.jpg"
keywords: []
---

# ഇന്ന് അന്താരാഷ്ട്ര തണ്ണീര്‍ത്തട ദിനം

> **Lead Summary:** ഇന്ന് ഫെബ്രുവരി 2 അന്താരാഷ്ട്ര തണ്ണീര്‍ത്തട ദിനം. കരപ്രദേശത്തിനും തുറന്ന ജലാശയങ്ങള്‍ക്കിടയിലുള്ള ജലപൂരിത പ്രദേശങ്ങളാണ് നീര്‍ത്തടങ്ങള്‍. കേരളത്തിന്റെ ജലസമൃദ്ധിയുടെ നിദാനം ഇവിടെയുള്ള തണ്ണീര്‍ത്തടങ്ങളാണ്. ചെറിയ വെള്ളക്കുഴി മുതല്‍ അനേകം മൈല്‍ പരന്നുകിടക്കുന്ന കായലുകള്‍ വരെയുള്ള തണ്ണീര്‍ത്തടങ്ങള്‍ കേരളത്തിലുണ്ട്.

## Article Content

ഇന്ന് ഫെബ്രുവരി 2 അന്താരാഷ്ട്ര തണ്ണീര്‍ത്തട ദിനം. കരപ്രദേശത്തിനും തുറന്ന ജലാശയങ്ങള്‍ക്കിടയിലുള്ള ജലപൂരിത പ്രദേശങ്ങളാണ് നീര്‍ത്തടങ്ങള്‍. കേരളത്തിന്റെ ജലസമൃദ്ധിയുടെ നിദാനം ഇവിടെയുള്ള തണ്ണീര്‍ത്തടങ്ങളാണ്. ചെറിയ വെള്ളക്കുഴി മുതല്‍ അനേകം മൈല്‍ പരന്നുകിടക്കുന്ന കായലുകള്‍ വരെയുള്ള തണ്ണീര്‍ത്തടങ്ങള്‍ കേരളത്തിലുണ്ട്.

2180 ഹെക്ടര്‍ പ്രകൃദിദത്തമായതും 32019 ഹെക്ടര്‍ മനുഷ്യനിര്‍മ്മിതവുമായ ഉള്‍നാടന്‍ തണ്ണീര്‍തടങ്ങളും 85671 ഹെക്ടര്‍ പ്രകൃദിദത്തവും 8059 ഹെക്ടര്‍ മനുഷ്യനിര്‍മ്മവുമായ തീരദേശ തണ്ണീര്‍ത്തടങ്ങളും അടങ്ങുന്നതാണ് നമ്മുടെ തണ്ണീര്‍ത്തട ശേഖര സമ്പത്ത്. ഈ തണ്ണീര്‍ത്തടങ്ങള്‍ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നതിനോടൊപ്പം കാര്‍ഷികാവശ്യം, ഭക്ഷ്യാവശ്യം, ജലഗതാഗതം, ശുദ്ധജലലഭ്യത, ജീവനോപാധി എന്നീ മേഖലകളില്‍ നമ്മുടെ ആശ്രയവുമാണ്.

ഭൂമിയിലെ നാല്‍പ്പത് ശതമാനത്തോളം ജീവിവര്‍ഗ്ഗങ്ങള്‍ നീര്‍ത്തടങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ജീവനു നിദാനമായ തണ്ണീര്‍ത്തടങ്ങളെ നമുക്ക് സംരക്ഷിക്കാം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23998/international-watershed-day)