56 വർഷങ്ങള്‍ക്ക് മുമ്പ് ലഡാക്കിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

56 വർഷങ്ങള്‍ക്ക് മുമ്പ് ലഡാക്കിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്
Oct 4, 2024 09:23 AM | By sukanya

തിരുവനന്തപുരം : 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് നടക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതേദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും .

പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് 2 മണിയോടെ സംസ്‌കര ചടങ്ങുകൾ നടക്കും.ഇന്നലെ ഉച്ചയക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. ചണ്ഡീഗഢിൽനിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയി വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന്‌ മൃതദേഹം കണ്ടെടുക്കുന്നത്.

Thiruvanaththapuram

Next TV

Related Stories
പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

Oct 4, 2024 12:54 PM

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ് പിടിയിൽ

പന്നിയൂരിലെ പ്രധാന മദ്യവില്പനക്കാരൻ അയ്യൂബ് എക്സൈസ്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനം

Oct 4, 2024 12:13 PM

പേരാവൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനം

പേരാവൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനം...

Read More >>
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം: എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

Oct 4, 2024 11:38 AM

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം: എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം: എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന്...

Read More >>
നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്

Oct 4, 2024 11:25 AM

നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്

നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം...

Read More >>
ഐഡി കാർഡ് വിതരണം ചെയ്തു

Oct 4, 2024 11:04 AM

ഐഡി കാർഡ് വിതരണം ചെയ്തു

ഐഡി കാർഡ് വിതരണം...

Read More >>
വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Oct 4, 2024 11:01 AM

വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക്...

Read More >>
Top Stories