---
title: "മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240175/kanichar"
published_at: "2024-10-04T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffecef48133_IMG-20241004-WA0039.jpg"
keywords: []
---

# മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു

> **Lead Summary:** **കണിച്ചാർ** : മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു. മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് അലൈൻമെന്റുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠന വിവരശേഖരണം കണിച്ചാർ ടൗൺ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ബഹിഷ്കരിച്ചു.

## Article Content

**കണിച്ചാർ** : മട്ടന്നൂർ മാനന്തവാടി വിമാനത്താവള നാല് വരിപ്പാത:സാമൂഹിക ആഘാത പഠനം കണിച്ചാർ ടൗൺ സംരക്ഷണ സമിതി ബഹിഷ്കരിച്ചു. മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് അലൈൻമെന്റുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠന വിവരശേഖരണം കണിച്ചാർ ടൗൺ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ബഹിഷ്കരിച്ചു.

എന്നെന്നേക്കുമായി കണിച്ചാർ ടൗണിനെ ഇല്ലാതാക്കുന്ന രീതിയിൽ 210 - ഓളം കടമുറികൾ പ്രത്യക്ഷത്തിൽ നശിപ്പിച്ചു കൊണ്ടും, 100-ഓളംകുടുംബങ്ങളെ പെരുവഴിയിൽ ആക്കുന്നതും, സർക്കാരിന് 20 കോടിയിലധികം രൂപ അധിക ചെലവ് വരുന്നതും, വളവുകൾ കൂടുകയും ദൈർഘ്യം കൂടിയതും ആയ ഈ അലൈൻമെന്റ് മാറ്റണമെന്നും കണിച്ചാർ ടൗൺ സംരക്ഷിച്ചുകൊണ്ട് ടൗണിനോട് ചേർന്ന് പുറകുവശത്തുള്ള പഴയ അലൈൻമെന്റ് പുനസ്ഥാപിച്ച് നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം സ്ക്വാഡ് ലീഡർ കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുരേഖ സജിക്ക് കൺവീനർ ഒ.എൻ രാജു കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240175/kanichar)