അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതി: മനാഫിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കും

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതി: മനാഫിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കും
Oct 5, 2024 09:04 AM | By sukanya

കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്.

ഇദ്ദേഹത്തിനെതിരെ അർജുന്റെ കുടുംബം മൊഴി നൽകിയിരുന്നില്ല. അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിന്റെ പേരുണ്ടായിരുന്നില്ല. മനാഫിന്റെ യൂട്യൂബ് ചാനലിലെ കമന്റ് സെക്ഷനിൽ കുടുംബത്തിനെതിരെ നടക്കുന്ന അപകീർത്തി പരാമർശങ്ങളും വ്യാജ പ്രചാരണങ്ങളും അധിക്ഷേപവുമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, പരാതിയിൽ മനാഫിനെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്നും കേസിൽ ആരോപിച്ചിരുന്നു. അർജുന്റെ സഹോദരി അഞ്ജുവാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നത്. മനാഫിനും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കുമെതിരെ നേരത്തെ അർജുന്റെ കുടുംബം കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും പണപ്പിരിവ് നടത്തിയെന്നുമുൾപ്പെടെ കുടുംബം പരാതിപ്പെട്ടിരുന്നു.

Kozhikod

Next TV

Related Stories
അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

Oct 5, 2024 11:46 AM

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം...

Read More >>
പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

Oct 5, 2024 11:02 AM

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി

പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

Oct 5, 2024 10:33 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത...

Read More >>
മാഹി പെരുന്നാൾ ഇന്ന് മുതല്‍

Oct 5, 2024 10:00 AM

മാഹി പെരുന്നാൾ ഇന്ന് മുതല്‍

മാഹി പെരുന്നാൾ ഇന്ന്...

Read More >>
പുതിയ 30 സ്കൂൾ കെട്ടിടങ്ങൾ കൂടി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Oct 5, 2024 09:49 AM

പുതിയ 30 സ്കൂൾ കെട്ടിടങ്ങൾ കൂടി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

പുതിയ 30 സ്കൂൾ കെട്ടിടങ്ങൾ കൂടി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
എം.ടിയുടെ വീട്ടിൽ  കവർച്ച; 26 പവൻ സ്വർണം മോഷണം പോയതായി പരാതി

Oct 5, 2024 09:36 AM

എം.ടിയുടെ വീട്ടിൽ കവർച്ച; 26 പവൻ സ്വർണം മോഷണം പോയതായി പരാതി

എം.ടിയുടെ വീട്ടിൽ കവർച്ച; 26 പവൻ സ്വർണം മോഷണം പോയതായി പരാതി...

Read More >>
Top Stories










Entertainment News