പുതിയ 30 സ്കൂൾ കെട്ടിടങ്ങൾ കൂടി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

പുതിയ 30 സ്കൂൾ കെട്ടിടങ്ങൾ കൂടി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
Oct 5, 2024 09:49 AM | By sukanya

 തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസിൽ വച്ചാണ്‌ നടക്കുക. ഇതുകൂടാതെ 12 പുതിയ കെട്ടിടങ്ങൾക്കും ഇന്ന് തറക്കല്ലിടും. മറ്റു സ്‌കൂൾകെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാണ്‌ നിർവഹിക്കുക.

മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടവും ഒരു കോടി രൂപ സഹായത്തോടെ 12 കെട്ടിടവുമാണ് നിർമിച്ചിട്ടുള്ളത്‌. പത്തനംതിട്ട ജിജിഎച്ച്എച്ച്‌എസ്‌ അടൂർ, ആലപ്പുഴ ജിഎച്ച്എസ്‌ നാലുചിറ, ത്യശ്ശൂർ ജിഎച്ച്എസ്‌ മുപ്ലിയം, മലപ്പുറം ജിജിവിഎച്ച്എച്ച്‌എസ്‌ പെരിന്തൽമണ്ണ , ജിഎച്ച്എസ്‌എസ്‌ വെട്ടത്തൂർ കോഴിക്കോട്, ജിഎച്ച്എസ്‌എസ്‌ ആഴ്‌ചവട്ടം വയനാട്, ജിഎച്ച്എസ്‌എസ്‌ പനമരം കണ്ണൂർ, സിഎച്ച്‌എംകെഎസ്‌ ജിഎച്ച്എസ്‌എസ്‌ മാട്ടൂൽ എന്നിവയാണ്‌ കിഫ്ബിയുടെ മൂന്ന്‌ കോടി ധനസഹായത്തോടെ നിർമിച്ച സ്കൂൾ കെട്ടിടങ്ങൾ. ആലപ്പുഴ ജിഎച്ച്എസ്‌എസ്‌ കുന്നം, ഇടുക്കി ജിടിയുപിഎസ്‌ കുമളി, കോട്ടയം ജിഎച്ച്എസ്‌എസ്‌ ഈരാറ്റുപേട്ട, എറണാകുളം ജിജിവിഎച്ച്എച്ച്‌എസ്‌ ചോറ്റാനിക്കര, ജിജിവിഎച്ച്എച്ച്‌എസ്‌ ഫോർ ബോയ്‌സ് തൃപ്പൂണിത്തുറ, തൃശ്ശൂർ ജിഎച്ച്എസ്‌എസ്‌ വാടാനപ്പള്ളി, പാലക്കാട് ജിഎംയുപിഎസ്‌ മണ്ണാർക്കാട് മലപ്പുറം ജിയുപിഎസ്‌ കരിങ്കപ്പാറ, കോഴിക്കോട് എസ്‌കെ പൊറ്റക്കാട് മെമ്മോറിയൽ ജിവിഎച്ച്എച്ച്‌എസ്‌ പറയഞ്ചേരി, വയനാട് ജിയുപിഎസ്‌ മാനന്തവാടി, കാസർഗോഡ് ജിഎച്ച്എസ്‌എസ്‌ മടിക്കൈ, ജിഎച്ച്എസ്‌എസ്‌ ആലംപാടി എന്നിവയാണ്‌ കിഫ്ബിയിൽ നിന്ന്‌ ഒരുകോടി ധനസഹായത്തോടെ നിർമിച്ച കെട്ടിടങ്ങൾ. ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, പി പ്രസാദ്, ഒ ആർ കേളു, വി അബ്ദുറഹിമാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ എ എ റഹിം, ശശി തരൂർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും.

Pinarayi vijayan

Next TV

Related Stories
 തൃശൂരിൽ  കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Oct 5, 2024 01:55 PM

തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക്...

Read More >>
ചെറുപുഴയിൽ പുലിയുടേതെന്നു  സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെന്ന് നാട്ടുകാർ

Oct 5, 2024 01:49 PM

ചെറുപുഴയിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെന്ന് നാട്ടുകാർ

ചെറുപുഴയിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെന്ന്...

Read More >>
ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Oct 5, 2024 01:01 PM

ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:19 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും...

Read More >>
ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

Oct 5, 2024 12:06 PM

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു

ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി: രക്തസ്രാവത്തെ തുടർന്ന് രോഗി മരിച്ചു ...

Read More >>
അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

Oct 5, 2024 11:46 AM

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം

അപകടക്കെണിയായ ഡിവൈഡർ പൊളിച്ച് മാറ്റാൻ കെ സി സലീമിൻ്റെ ഒറ്റയാൾ സമരം...

Read More >>
Top Stories










News Roundup






Entertainment News