---
title: "ആറളം ഫാമിൽ നിന്ന് പിരിഞ്ഞ് പോയതൊഴിലാളികൾക്ക് ആനുകുല്യങ്ങൾ 2 വർഷമായി നൽകിയില്ല: പ്രത്യക്ഷ സമരത്തിനൊരുങ്ങി തൊഴിലാളികൾ  "
english_title: "Aralafarm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24029/aralafarm"
published_at: "2022-02-02T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa582a5cfd7_Picsart_22-02-02_15-37-50-690.jpg"
keywords: []
---

# ആറളം ഫാമിൽ നിന്ന് പിരിഞ്ഞ് പോയതൊഴിലാളികൾക്ക് ആനുകുല്യങ്ങൾ 2 വർഷമായി നൽകിയില്ല: പ്രത്യക്ഷ സമരത്തിനൊരുങ്ങി തൊഴിലാളികൾ  

> **Lead Summary:** ആറളം ഫാമിൽ നിന്ന് പിരിഞ്ഞ് പോയതൊഴിലാളികൾക്ക് ആനുകുല്യങ്ങൾ 2 വർഷമായി നൽകിയില്ല. തൊഴിലാളികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്.

## Article Content

ആറളം ഫാമിൽ നിന്ന് പിരിഞ്ഞ് പോയതൊഴിലാളികൾക്ക് ആനുകുല്യങ്ങൾ 2 വർഷമായി നൽകിയില്ല. തൊഴിലാളികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്.

2020 മുതൽ ആറളം ഫാമിൽ നിന്ന് 60 വയസ് തികഞ്ഞ് നിയ മാനുസൃതം പിരിഞ്ഞ 44 തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കാനുള്ളത്. ഇവർക്ക് 2019 മുതലുള്ള ഡി എ കുടിശികയും ഗ്രാറ്റുവിറ്റിയും നൽകാൻ മാനേജ്മെന്റ് ഇതുവരെ തയ്യാറായില്ല. ദുരിതത്തിലായ ഇവർ മാനേജ്മെന്റിനെ സമീപിക്കുമ്പോളെല്ലാം പണം ഇല്ലന്ന് പറഞ്ഞ് മടക്കി അയക്കാറാണ് പതിവ്.

ബുധനാഴ്ച രാവിലെ പതിനഞ്ചോളം തൊഴിലാളികൾ ഫാം ഓഫീസിൽ എത്തി പ്രതിക്ഷേധിച്ചു കിട്ടാനുള്ള ആനൂകൂല്യം പലിശ സഹിതം കിട്ടണമെന്നും ആനുകൂല്യം ലഭിക്കുന്നത് വരെ പകുതി ശംബളം നൽകി ഫാമിൽ ജോലി നൽകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം ഈ ആവശ്യം ഉന്നയിച്ച്അഡ്മിനിസ്ട്രേറ്ററെ കുറച്ച് നേരം തടഞ്ഞ് വച്ചു.

തുടർന്ന് അഡ്മിനിസ്ട്രേറ്റർ പ്രസന്നൻ നായർ മാനേജിംഗ് ഡയറക്ട്ടറെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിക്കുകയും ജില്ലാ കളക്ട്ടറുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്ന് എം ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിബ്രവരി 4ാം തീയതിക്ക് പരിഹാരം കണ്ടില്ലങ്കിൽ ഫിബ്രവരി5ാം തീയതി മുതൽ ആനുകൂല്യം ലഭിക്കേണ്ട എല്ലാ തൊഴിലാളികളും മെയിൻ ഓഫിസിൽ പ്രത്യക്ഷ സമരത്തിനെത്തുമെന്നും അഡ്മിനിയേ അറിയിച്ച് തൊഴിലാളികൾ പിരിഞ്ഞ് പോയി.

തൊഴിലാളികൾക്ക് വേണ്ടി പൊതുപ്രവർത്തകരായ ആന്റെണി ജേക്കബ്ബ്, കെ.ബി. ഉത്തമൻ എന്നിവർ അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24029/aralafarm)