ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Oct 5, 2024 01:01 PM | By sukanya

കണ്ണൂർ : ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്താകെ 2025 ഡിസംബറോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ വകുപ്പിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാറാഫീസിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകർക്ക് ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽനിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2025 ഡിസംബറിന് മുമ്പ് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ഓൺലൈനായി ഫീസടച്ച് ഓൺലൈനായി തന്നെ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും കണ്ണൂരും ഈ ശ്രേണിയിലേക്ക് ഉൾപ്പെട്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്ത ബാധിതർക്ക് ഭൂമി സംബന്ധിച്ച ആധാരങ്ങളും നഷ്ടപ്പെട്ടതിനാൽ രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ഇതിന് 2025 മാർച്ച് 31 വരെ പ്രാബല്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഡിജിറ്റൽ ആധാര പകർപ്പുകളുടെ വിതരണവും നടന്നു. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ഡിജിറ്റൈസേഷൻ പോലുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ നടപ്പിലാക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ വേണ്ടിയാണെന്ന് സ്പീക്കർ പറഞ്ഞു. തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൻ കെ എം ജമുനാറാണി ടീച്ചർ മുഖ്യാതിഥിയായി. മുനിസിപ്പൽ കൗൺസിലർഫൈസൽ പുനത്തിൽ, രജിസ്‌ട്രേഷൻ ജോയിന്റ് ഐജി പി കെ സാജൻകുമാർ, കോഴിക്കോട് ഉത്തരമേഖല ഡി ഐ ജി ഒ എ സതീഷ്, തലശ്ശേരി തഹസിൽദാർ എം വിജേഷ്, ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാബുരാജ് എന്നിവർ സംസാരിച്ചു. 

Kannur

Next TV

Related Stories
സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം ആരംഭിച്ചു

Oct 5, 2024 02:37 PM

സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം ആരംഭിച്ചു

സി. പി. ഐ. (എം) പരിയാരം ലോക്കൽ സമ്മേളനം...

Read More >>
ചപ്പാരപ്പടവ്  ലോറിക്ക് തീപിടിച്ചു ; ആളപായമില്ല

Oct 5, 2024 02:31 PM

ചപ്പാരപ്പടവ് ലോറിക്ക് തീപിടിച്ചു ; ആളപായമില്ല

ചപ്പാരപ്പടവ് ലോറിക്ക് തീപിടിച്ചു ;...

Read More >>
അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു ; മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിലും

Oct 5, 2024 02:19 PM

അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു ; മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിലും

അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു ; മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ...

Read More >>
വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

Oct 5, 2024 02:08 PM

വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29...

Read More >>
 തൃശൂരിൽ  കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Oct 5, 2024 01:55 PM

തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക്...

Read More >>
ചെറുപുഴയിൽ പുലിയുടേതെന്നു  സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെന്ന് നാട്ടുകാർ

Oct 5, 2024 01:49 PM

ചെറുപുഴയിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെന്ന് നാട്ടുകാർ

ചെറുപുഴയിൽ പുലിയുടേതെന്നു സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെന്ന്...

Read More >>
Top Stories










Entertainment News