സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
Oct 5, 2024 04:18 PM | By Remya Raveendran

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് അലർട്ട്* *05-10-2024 : ഇടുക്കി*

*08-10-2024 : ഇടുക്കി* *

09-10-2024 : പത്തനംതിട്ട, കോട്ടയം* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് *ഓറഞ്ച് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *മഞ്ഞ അലർട്ട്*

*05-10-2024: പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ*

*06-10-2024: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*07-10-2024: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ*

*08-10-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്*

*09-10-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്

*മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

*പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ* ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. 

Rainalert

Next TV

Related Stories
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

Oct 5, 2024 03:43 PM

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്...

Read More >>
കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ്  ആവശ്യപ്പെട്ടു

Oct 5, 2024 03:31 PM

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ...

Read More >>
തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം നടന്നു

Oct 5, 2024 03:14 PM

തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം നടന്നു

തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup