ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി
Oct 6, 2024 06:36 AM | By sukanya

 തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകി.

തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്. സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അറിയിച്ച് സിദ്ദിഖ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കത്ത് നൽകിയിരുന്നു. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് കത്ത് നൽകിയത്. വരുന്ന 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം സിദ്ദിഖ് അറിയിക്കും. അറസ്റ്റ് ഉൾപ്പെടുളള നടപടികളിലേക്ക് പോകുന്നത് മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ ധാരണ.


Thiruvanaththapuram

Next TV

Related Stories
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

Oct 6, 2024 06:50 AM

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു...

Read More >>
സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

Oct 6, 2024 05:56 AM

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ...

Read More >>
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
Top Stories










News Roundup






Entertainment News