---
title: "അബാക്കസ് നാഷണൽ മത്സരത്തിൽ യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ  ആദരിച്ചു"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240525/chettiamparamba"
published_at: "2024-10-06T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67020fd077da1_IMG-20241006-WA0005.jpg"
keywords: []
---

# അബാക്കസ് നാഷണൽ മത്സരത്തിൽ യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ  ആദരിച്ചു

> **Lead Summary:** **ചെട്ടിയാംപറമ്പ** : അബാക്കസ് നാഷണൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്റർനാഷണൽ മത്സരത്തിലേക്ക് യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**ചെട്ടിയാംപറമ്പ** : അബാക്കസ് നാഷണൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്റർനാഷണൽ മത്സരത്തിലേക്ക് യോഗ്യത നേടിയ ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഈ ചരിത്ര വിജയത്തിന് ഉടമകളായ അബിയേൽ സന്തോഷ് ദേവനന്ദ ടി ഡി ക്രിസ് ബിൻ സ് കറിയ ലിയോൺ റിജേഷ് ജിയ എലിസബത്ത് ജോബി മിത്രാ ലക്ഷ്മി പി പി ലിസ് മരിയ എന്നിവർക്ക് കേളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കകണ്ടം വാർഡ് മെമ്പർ  ലീലാമ്മ എന്നിവർ ഉപഹാരങ്ങൾ നൽകി.

ചടങ്ങിൽ ഹെഡ്മാസ്റ്റർ വി വി ഗിരീഷ് കുമാർ പിടിഎ പ്രസിഡണ്ട് ഷാജി ജോർജ് മദർ പി ടി പ്രസിഡണ്ട് അമ്പിളി വിനോദ് സീനിയർ അധ്യാപിക വിജയശ്രീ എസ്.ആർ.ജി കൺവീനർ വിനു കെ ആർ, സ്റ്റാഫ് സെക്രട്ടറി ഷാജി കെ ടി എന്നിവർ സംസാരിച്ചു.

   കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾക്ക് അബാക്കസ് ഇന്റർനാഷണൽ തലത്തിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞു എന്ന ഖ്യാതി യും ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240525/chettiamparamba)