---
title: "സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240565/adakkathod"
published_at: "2024-10-06T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67022cfaa612a_IMG-20241006-WA0010.jpg"
keywords: []
---

# സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു

> **Lead Summary:** **കേളകം** :സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സഖാവ് സി എം ജോയി നഗറിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു.

## Article Content

**കേളകം** :സിപിഐഎം അടക്കാത്തോട് ലോക്കൽ സമ്മേളനം സഖാവ് സി എം ജോയി നഗറിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ : ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു.

എ എ സണ്ണി സ്വാഗതം പറഞ്ഞു. മുതിർന്ന സഖാവ് എൻ എസ് സുലൈമാൻ പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ പി ജെ ടോമി അധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ട്‌ ലോക്കൽ സെക്രട്ടറി ജോർജ് കുപ്പക്കാട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ, കെ സുധാകരൻ, സി ടി അനീഷ്, പി വി പ്രഭാകരൻ, തങ്കമ്മ സ്കറിയ, അഡ്വ.ജാഫർ നല്ലൂർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബർ 5 നു വൈകിട്ട് പൊതുസമ്മേളന നഗരിയായ സ: കൈലാസൻ നഗറിൽ ഉയർത്തേണ്ട പതാകയും കൊടിമരവും വളണ്ടിയർ സേനയുടെയും നിരവധി പ്രവർത്തകരുടെയും അകമ്പടിയോടെ ജാഥയായി കൊണ്ടുവന്നു.

സ്വാഗതം സംഘം ചെയർമാൻ സ: ജെറിഷ് ദേവസ്യ പതാക ഉയർത്തി, കൂടാതെ ഒക്ടോബർ 7 നു വൈകിട്ട് 4 മണിക്ക് അടക്കാത്തോട്ടിൽ ബഹുജനപ്രകടനവും പൊതു സമ്മേളനവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240565/adakkathod)