---
title: "കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു"
english_title: "Travelerfire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240603/travelerfire"
published_at: "2024-10-06T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67024ed2dd5d4_1000030439.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരുക്കില്ല. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട് : **കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരുക്കില്ല. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.

നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. കൂടുതല്‍ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികെയാണ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240603/travelerfire)