അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ
Oct 6, 2024 03:09 PM | By Remya Raveendran

ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ  പ്രതികരിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു.

ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാവ് സെന്തിൽ ബാലാജി വഴിയാണ് അൻവറിന്റെ നീക്കങ്ങൾ. എന്നാൽ സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ നിലവിൽ ഡിഎംകെ തയ്യാറാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ അൻവറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നും സഹപ്രവര്‍ത്തകൻ ഇ.എ. സുകുവും വ്യക്തമാക്കി. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല .

Anwerdmk

Next TV

Related Stories
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

Oct 6, 2024 03:51 PM

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി...

Read More >>
വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്

Oct 6, 2024 03:44 PM

വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്

വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ...

Read More >>
ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി  പി.എസ്.സി

Oct 6, 2024 03:33 PM

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി പി.എസ്.സി

ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി ...

Read More >>
അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Oct 6, 2024 03:02 PM

അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 02:47 PM

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ...

Read More >>
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍

Oct 6, 2024 02:29 PM

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം...

Read More >>
Top Stories