---
title: "വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തുടർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി യുവതി      "
english_title: "Tortured for promising marriage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24063/Tortured-for-promising-marriage"
published_at: "2022-02-02T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa731c6ddf7_Picsart_22-02-02_17-33-03-048.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തുടർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി യുവതി      

> **Lead Summary:** വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പലപ്പോഴായി അഞ്ച് ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവും കവരുകയും ചെയ്തെന്ന പരാതിയിൽ ആലക്കാട് സ്വദേശിയ്ക്കെതിരെ പെരിങ്ങോം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന് തിരുവനന്തപുരം തൊളികോട് സ്വദേശിനിയായ യുവതി ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

## Article Content

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പലപ്പോഴായി അഞ്ച് ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവും കവരുകയും ചെയ്തെന്ന പരാതിയിൽ ആലക്കാട് സ്വദേശിയ്ക്കെതിരെ പെരിങ്ങോം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന് തിരുവനന്തപുരം തൊളികോട് സ്വദേശിനിയായ യുവതി ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അലക്കാട് കാങ്കോലിലെ മാവില വീട്ടിൽ രജീഷിനെതിരെയാണ് ജനുവരി 28ന് പെരിങ്ങോം പോലീസ് ഇന്ത്യൻ ശിക്ഷ നിയപ്രകാരം  376(2), 420 വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെന്നും യുവതി ആരോപിച്ചു. രജീഷിന് മുൻകൂർ ജാമ്യം കിട്ടാൻ പെരിങ്ങോം പോലീസിലെ ചിലർ ശ്രമിക്കുകയാണ്. 2021 ഓക്ടോബർ മുതൽ ഡിസംബർ വരെ ഷാർജയിൽ വച്ചാണ് പലപ്പോഴായി പീഡിപ്പിച്ചത്.

ഭാര്യയയുമായി വിവാഹ മോചനം നേടിയെന്നും കല്യാണം കഴിക്കുമെന്നും ഉറപ്പ് നൽകിയാണ് തൻ്റെ ഫ്ലാറ്റിൽ ഒന്നിച്ച് കഴിഞ്ഞത്. ഇതിനിടെ അവിടെ വച്ച് മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത് ചോദിച്ചപ്പോൾ തന്നെ ക്രൂരമായി മർദിച്ചു. ഇതിനിടെ പണവും സ്വർണ്ണവും വാങ്ങി നാട്ടിലേക്ക് മുങ്ങുകയും ചെയ്യുകയായിരുന്നു. ചതിക്കണം എന്ന ലക്ഷ്യത്തോടെയാണ് താനുമായി ബന്ധം സ്ഥാപിച്ചതെന്നും യുവതി ആരോപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24063/Tortured-for-promising-marriage)