---
title: "ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240708/arrested"
published_at: "2024-10-07T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670322095ed2d_IMG-20241007-WA0005.jpg"
keywords: []
---

# ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ

> **Lead Summary:**  **കൽപ്പറ്റ**: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്നെയാണ് വയനാട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്‌തത്‌.

## Article Content

 **കൽപ്പറ്റ**: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്നെയാണ് വയനാട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്‌തത്‌.

ടെലഗ്രാമിൽ കണ്ട പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെടുന്നത്. പരാതിക്കാരനെ കൊണ്ട് www.yumdishes.stores എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിങ് റിവ്യൂ നൽകുന്നതിന് വലിയ തുകകൾ വാഗ്ദാനം ചെയ്യിപ്പിച്ചു. 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പല തവണകളിലായി 33 ലക്ഷം തട്ടിയെടുതിവെന്നാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240708/arrested)