---
title: "സിവിൽ സർവീസ് പരിശീലനം : അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240936/applynow"
published_at: "2024-10-07T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67040418a2b1c_images.png"
keywords: []
---

# സിവിൽ സർവീസ് പരിശീലനം : അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സിവിൽ സർവീസ് പരിശീലനം സിവിൽ സർവീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തീകരിച്ചവരും ആയിരിക്കണം.

## Article Content

സിവിൽ സർവീസ് പരിശീലനം സിവിൽ സർവീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തീകരിച്ചവരും ആയിരിക്കണം.

കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സെമസ്റ്റർ സമ്പ്രദായത്തിൽ ബിരുദ പഠനം നടത്തിയവരാണെങ്കിൽ അവസാന സെമസ്റ്ററിനു തൊട്ടു മുമ്പു ഫലം പ്രഖ്യാപിച്ച സെമസ്റ്റർ പരീക്ഷകളിലെല്ലാം 50 ശതമാനം മാർക്കോടെ വിജയിക്കണം. 2023-2024 വർഷം സിവിൽ സർവീസ് പരീക്ഷാ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റ്, ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഒക്ടോബർ 11 ന് അഞ്ചിനകം നേരിട്ടോ, തപാൽ മാർഗ്ഗമോ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695033 വിലാസത്തിൽ ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240936/applynow)