ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല: മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല: മുഖ്യമന്ത്രി
Oct 8, 2024 11:39 AM | By sukanya

തിരുവനന്തപുരം:സര്‍ക്കാരും ഗവര്‍ണറും തുറന്ന പോരിലേക്ക്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പിവി അന്‍വറിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് അംഗീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്ത്  നല്‍കി. സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് കത്തില്‍ ചൂണ്ടിക്കാടുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ പോകില്ല. നാല് മണിക്ക് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സർക്കാർ വിലയിരുത്തല്‍. മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശം ആണ് ഗവർണർ ഇടപെടാൻ ഇടയാക്കിയത്. ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു. മലപ്പുറം പരാമർശത്തിൽ നേരത്തെ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നൽകിയിരുന്നില്ല.


Pinarayi vijayan

Next TV

Related Stories
പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി

Oct 8, 2024 04:52 PM

പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി

പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി...

Read More >>
ജോസ്ഗിരി  തിരുനെറ്റിക്കല്ലിലെ കൃഷിയിടങ്ങളിൽ  കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

Oct 8, 2024 04:40 PM

ജോസ്ഗിരി തിരുനെറ്റിക്കല്ലിലെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

ജോസ്ഗിരി തിരുനെറ്റിക്കല്ലിലെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി...

Read More >>
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങള്‍ക്ക് കണ്ണൂരില്‍  തുടക്കമായി

Oct 8, 2024 04:20 PM

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ ...

Read More >>
കോഴിക്കോട്ടെ കെഎസ്ആർടിസി  ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Oct 8, 2024 04:11 PM

കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ...

Read More >>
തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ  കവർച്ച

Oct 8, 2024 03:36 PM

തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച

തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

Oct 8, 2024 03:26 PM

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക്...

Read More >>
Top Stories