---
title: "ഉന്നത വിജയം നേടിയ എൻ എസ് എസ്. വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241064/kalpetta"
published_at: "2024-10-08T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704ea7e75ad7_IMG-20241008-WA0028.jpg"
keywords: []
---

# ഉന്നത വിജയം നേടിയ എൻ എസ് എസ്. വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:**  കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു 2024 എസ്.എസ്. എൽ. സി , ഹയർ സെക്കണ്ടറി പൊതു പരീക്ഷയിൽ എ പ്ലസ്സ് നേടിയവർ' ജില്ലാതല പ്രശ്നോത്തരിയിൽ വിജയം നേടിയവർ, നൂറ് ശതമാനം വിജയം നേടിയവർ എന്നിവരെയാണ് ആദരിച്ചത്.

## Article Content

 കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു 2024 എസ്.എസ്. എൽ. സി , ഹയർ സെക്കണ്ടറി പൊതു പരീക്ഷയിൽ എ പ്ലസ്സ് നേടിയവർ' ജില്ലാതല പ്രശ്നോത്തരിയിൽ വിജയം നേടിയവർ, നൂറ് ശതമാനം വിജയം നേടിയവർ എന്നിവരെയാണ് ആദരിച്ചത്.

മാലിന്യ ' പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനത്തിൻ്റെ ഭാഗമായ സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിൻ്റെ ആരംഭിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു . രണ്ട് ദിവസമായി നടക്കുന്ന സ്കൂൾ കലോൽസവത്തിന് ആരംഭം കുറിച്ചു. ജില്ലാ പോക്സോ സ്പെഷ്യൽ കോർട്ട് ജഡ്ജി എ വി മൃദുല യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷനായിരുന്നു. വൈത്തിരി താലൂക്ക് എൻ എസ് എസ്. യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ, പ്രിൻസിപ്പാൾ എം കെ ബാബു പ്രസന്ന കുമാർ, മിനി എം.കെ, രാജീവ് പി.കെ., അനീഷ് പി. ഡി , ബിന്ദു. വി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241064/kalpetta)