---
title: "കണ്ണൂരിൽ വന്യജീവി സംരക്ഷണ സന്ദേശമുയർത്തി  ഫേസ് പെയിന്റിംഗ് മത്സരം"
english_title: "Facepainting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241069/facepainting"
published_at: "2024-10-08T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704edc327b4a_1000030794.jpg"
keywords: []
---

# കണ്ണൂരിൽ വന്യജീവി സംരക്ഷണ സന്ദേശമുയർത്തി  ഫേസ് പെയിന്റിംഗ് മത്സരം

> **Lead Summary:** **കണ്ണൂർ : **വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ വനിതാകോളേജിൽ നടന്ന ഫേസ് പെയിന്റിംഗ് മത്സരം ശ്രദ്ധേയമായി. വന്യജീവി സംരക്ഷണ സന്ദേശവുമായായിരുന്നു എൻ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ മത്സരം. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ്. ചങ്ങാതിയുടെ വര നന്നായാൽ സമ്മാനം ലഭിക്കുന്നതിൽ സംശയവും വേണ്ട. പേപ്പറിലും കാൻവാസിലും ഒക്കെ വരക്കുംപോലെ അത്ര സിമ്പിൾ ആയിരുന്നില്ല ഈ വര. വരക്കേണ്ടത് മുന്നിലിരിക്കുന്ന കൂട്ടുകാരിയുടെ മുഖത്താണ്. വരച്ചു വരുമ്പോൾ മുഖമൊരു വന്യ ജീവിയായി മാറണം. ആദ്യമായുള്ള ഈ വരയനുഭവം ആസ്വദിച്ചെന്ന് മത്സരാർത്ഥികൾ.

## Article Content

**കണ്ണൂർ : **വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ വനിതാകോളേജിൽ നടന്ന ഫേസ് പെയിന്റിംഗ് മത്സരം ശ്രദ്ധേയമായി. വന്യജീവി സംരക്ഷണ സന്ദേശവുമായായിരുന്നു എൻ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ മത്സരം. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ്. ചങ്ങാതിയുടെ വര നന്നായാൽ സമ്മാനം ലഭിക്കുന്നതിൽ സംശയവും വേണ്ട. പേപ്പറിലും കാൻവാസിലും ഒക്കെ വരക്കുംപോലെ അത്ര സിമ്പിൾ ആയിരുന്നില്ല ഈ വര. വരക്കേണ്ടത് മുന്നിലിരിക്കുന്ന കൂട്ടുകാരിയുടെ മുഖത്താണ്. വരച്ചു വരുമ്പോൾ മുഖമൊരു വന്യ ജീവിയായി മാറണം. ആദ്യമായുള്ള ഈ വരയനുഭവം ആസ്വദിച്ചെന്ന് മത്സരാർത്ഥികൾ.

വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് മാർക്കും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ്  യൂണിവേഴ്സിറ്റി തല ഫേസ് പെയ്ൻ്റിങ്ങ് മത്സരം സംഘടിപ്പിച്ചത്. വന്യജീവി സംരക്ഷണ സന്ദേശം പുതു തലമുറയിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. എൻ.വി ദേവിക, പി നീരജമോൾ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241069/facepainting)