---
title: "ആറളം ഫാമിലെ മരം കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് "
english_title: "Congress protest march at Aralam farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241094/congress-protest-march-at-aralam-farm"
published_at: "2024-10-08T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704fb486570f_aralam.jpg"
keywords: []
---

# ആറളം ഫാമിലെ മരം കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് 

> **Lead Summary:** ആറളം ഫാം: ഫാമിലെ മരം കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

ആറളം ഫാം: ഫാമിലെ മരം കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. കെ വേലായുധൻ, വി ടി തോമസ്, പി എ നസീർ, വി ശോഭ, കെ എൻ സോമൻ, ഷിജി നടുപറമ്പിൽ, വൽസാ ജോസ്, ജോർജ് ആലംപള്ളി, സജി കൂറ്റനാൽ, സിജെ മാത്യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241094/congress-protest-march-at-aralam-farm)