---
title: "മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം  എൻ. തമ്പാന് സമ്മാനിച്ചു"
english_title: "Bavukkattuparvathiyammaaward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241097/bavukkattuparvathiyammaaward"
published_at: "2024-10-08T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704fe3001282_1000030827.jpg"
keywords: []
---

# മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം  എൻ. തമ്പാന് സമ്മാനിച്ചു

> **Lead Summary:** **കീഴാറ്റൂർ : **മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർ എൻ. തമ്പാന് സമ്മാനിച്ചു. കീഴാറ്റൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.ഗംഗാധരൻ പുരസ്ക്കാരം സമ്മാനിച്ചു.

## Article Content

**കീഴാറ്റൂർ : **മൂന്നാമത് ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർ എൻ. തമ്പാന് സമ്മാനിച്ചു. കീഴാറ്റൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.ഗംഗാധരൻ പുരസ്ക്കാരം സമ്മാനിച്ചു.

ആന്തൂർ നഗരസഭ, കല്യാശേരി, പാപ്പിനിശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തുകളിൽ കഴിഞ്ഞ 2011 മുതൽ സാന്ത്വന പരിചരണ രംഗത്ത് സജീവമാണ് കണ്ണപുരം സ്വദേശിയായ തമ്പാൻ. കണ്ണൂർ ചൊവ്വ സ്പിന്നിംങ് മിൽ തൊഴിലാളിയായിരുന്നു. മുൻ കണ്ണപുരം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം.

ടി വി വിനോദ് അധ്യക്ഷത വഹിച്ചു. ഗിരീഷ് പൂക്കോത്ത് പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തൽ . എം ജി മഞ്ജുനാഥ് പി സി വിജയരാജൻ ഒ സുഭാഗ്യം ആർ പി സിനിലാൽ വി രാഘവൻ എം വി രാഘവൻ ബാവുകാട്ട് രമേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241097/bavukkattuparvathiyammaaward)