---
title: "തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ  കവർച്ച"
english_title: "Thalasserytemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241107/thalasserytemble"
published_at: "2024-10-08T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705043d90663_1000030848.jpg"
keywords: []
---

# തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ  കവർച്ച

> **Lead Summary:** **കണ്ണൂർ : **തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച 'ക്ഷേത്ര മുറ്റത്തെ ഭണ്ഡാരത്തിൻ്റെ പൂട്ടും ക്ഷേത്ര ഓഫീസിലെ അലമാരയും തകർത്തു പണം കവർന്നു. ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത് ക്ഷേത്രം ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത് ഉടൻ തന്നെ വിവരം ധർമ്മടം പോലീസിലും ക്ഷേത്രം ഭാരവാഹികളെയും അറിയിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ : **തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച 'ക്ഷേത്ര മുറ്റത്തെ ഭണ്ഡാരത്തിൻ്റെ പൂട്ടും ക്ഷേത്ര ഓഫീസിലെ അലമാരയും തകർത്തു പണം കവർന്നു. ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത് ക്ഷേത്രം ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത് ഉടൻ തന്നെ വിവരം ധർമ്മടം പോലീസിലും ക്ഷേത്രം ഭാരവാഹികളെയും അറിയിക്കുകയായിരുന്നു.

നവീകരണ ആഘോഷ കമ്മറ്റി ക്ഷേത്രമുറ്റത്ത് സ്ഥാപിച്ച ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണം കവർന്നു. ക്ഷേത്ര ഓഫീസിന്റെ വാതിലിൻ്റെ പൂട്ടും തകർത്ത നിലയിലായിരുന്നു. ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച എട്ടായിരംരൂപ മോഷണം പോയതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ധർമ്മടം പോലീസും വിരലടയാള വിദഗ്ദ്ദരുമെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241107/thalasserytemble)