ജോസ്ഗിരി തിരുനെറ്റിക്കല്ലിലെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

ജോസ്ഗിരി  തിരുനെറ്റിക്കല്ലിലെ കൃഷിയിടങ്ങളിൽ  കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
Oct 8, 2024 04:40 PM | By Remya Raveendran

കണ്ണൂർ : ജോസ്ഗിരി തിരുനെറ്റികല്ലിലും സമീപത്തെ കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ കണ്ണൂർ ജില്ലയിലെ ജോസ്ഗിരി തിരുനെറ്റികല്ലിലും സമീപത്തെ കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.

കൂട്ടമായെത്തിയ കാട്ടാനകള്‍ നിരവധി വാഴകളും തെങ്ങിന്‍തൈകളും പുളി, കടപ്ലാവ് തുടങ്ങിയവയും നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് താമസക്കാരല്ലാത്തവരുടെ ഏക്കറുകളോളം വരുന്ന കൃഷിയിടത്തിലാണ് കാട്ടാനകൂട്ടം തമ്പടിച്ചിരിക്കുന്നത്. ഇതിന് സമീപത്താണ് നിരവധി സഞ്ചാരികളെത്താറുള്ള തിരുനെറ്റിക്കല്ല്. വിനോദസഞ്ചാരകേന്ദ്രമായ തിരുനെറ്റിക്കല്ലില്‍ നിന്നും കര്‍ണാടക വനാതിര്‍ത്തിയിലേക്ക് കുറഞ്ഞ ദൂരമേയുള്ളൂ.

ആനശല്യം രൂക്ഷമായതോടെ ഇവിടേക്ക് എത്തുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. കൃഷിയിടങ്ങളോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലേക്കും കാട്ടാനകളെ എത്തിയത് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ ചെറുപുഴ പഞ്ചായത്ത് അംഗങ്ങളായ ഷാന്റി കലാധരന്‍, മാത്യു കാരിത്താങ്കല്‍, സിബി എം.തോമസ് എന്നിവര്‍ സന്ദര്‍ശിച്ചു.

Josegiriwildelephants

Next TV

Related Stories
തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം : മരണം രണ്ടായി

Oct 8, 2024 06:59 PM

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം : മരണം രണ്ടായി

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം : മരണം...

Read More >>
പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി

Oct 8, 2024 04:52 PM

പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി

പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ്ങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി...

Read More >>
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങള്‍ക്ക് കണ്ണൂരില്‍  തുടക്കമായി

Oct 8, 2024 04:20 PM

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ ...

Read More >>
കോഴിക്കോട്ടെ കെഎസ്ആർടിസി  ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Oct 8, 2024 04:11 PM

കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ...

Read More >>
തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ  കവർച്ച

Oct 8, 2024 03:36 PM

തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച

തലശ്ശേരി കൊടുവള്ളി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

Oct 8, 2024 03:26 PM

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക്...

Read More >>
Top Stories