---
title: "ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241173/thiruvanaththapuram"
published_at: "2024-10-08T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670554ea3d8aa_Screenshot_20241008-212040_Chrome.jpg"
keywords: []
---

# ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തും: മന്ത്രി

> **Lead Summary:** **തിരുവനന്തപുരം** : ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു. ഖാദി തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

## Article Content

**തിരുവനന്തപുരം** : ഖാദി മേഖലയ്ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴി പരമാവധി സഹായം ഉറപ്പുവരുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു. ഖാദി തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

പരമ്പാരാഗത വ്യവസായമായ ഖാദി തൊഴിലാളികള്‍ കഴിഞ്ഞ ഓണക്കാലത്തുപോലും പട്ടിണിയിലായിരുന്നു. 15 മുതല്‍ 18 മാസം വരെയുള്ള ഇവരുടെ മിനിമം കൂലി, ഉല്‍പ്പാദന ബോണസ് എന്നിവ കൊടുക്കാന്‍ സാധിച്ചില്ലായെന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241173/thiruvanaththapuram)