---
title: "പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241263/iritty"
published_at: "2024-10-09T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67061686b701e_IMG-20241009-WA0019.jpg"
keywords: []
---

# പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

> **Lead Summary:** **മാട്ടറ** :മാട്ടറ കാരീസ് യു പി സ്കൂളിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് നട്ട് പിടിപ്പിച്ച പച്ചക്കറിയുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ഇ.ജെ. തങ്കമ്മയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്നാണ് സ്കൂളിൽ മാതൃക തോട്ടം നിർമ്മിച്ചത്.

## Article Content

**മാട്ടറ** :മാട്ടറ കാരീസ് യു പി സ്കൂളിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് നട്ട് പിടിപ്പിച്ച പച്ചക്കറിയുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ഇ.ജെ. തങ്കമ്മയുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്നാണ് സ്കൂളിൽ മാതൃക തോട്ടം നിർമ്മിച്ചത്.

വെണ്ട, വഴുതന,മുളക്, തക്കാളി, മത്തൻ, കോവൽ, ചീര,പയർ മുതലായ പച്ചക്കറികളാണ് വിളവെടുപ്പ് ആരഭിച്ചത്. കൂടാതെ , ചേന, ചേമ്പ്, ഇഞ്ചി ഉൾപ്പെടെയുള്ളവ പാകമായി വരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത്‌ ഏത്ത വാഴ തോട്ടവും ഒരുക്കിയിട്ടുണ്ട് .പൂർണ്ണമായും ജൈവ രീതിയിൽ ആണ് കൃഷി. കുട്ടികൾക്ക് വിഷ രഹിത ഉച്ചഭക്ഷണം എന്നതാണ് പ്രവർത്തനം കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ ഇത്തവണ മനോഹരമായ ചെണ്ടുമല്ലി തോട്ടവും ഒരുക്കിയിട്ടുണ്ട് . പച്ചതുരുത്ത് നിർമ്മാണവും പുരോഗമിക്കുകയാണ്.വിളവെടുപ്പ് ഉത്സവം പ്രധാന അധ്യാപിക ഇ.ജെ. തങ്കമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സരുൺ തോമസ്, പി ടി എ പ്രസിഡന്റ്‌ പങ്കജാക്ഷൻ കുറ്റിയാനിക്കൽ, വൈസ് പ്രസിഡന്റ്‌ സിബി വെട്ടുകല്ലാംകുഴി, എക്സിക്യൂട്ടീവ് അംഗങ്ങളായ റോയ് വെട്ടിമൂട്ടിൽ, ജയ്പ്രവീൺ കിഴക്കേതകിടിയേൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241263/iritty)