---
title: "ഇരിട്ടി എടപുഴയിൽ രാജവെമ്പാലയെ പിടികൂടി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241268/iritty"
published_at: "2024-10-09T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670618883ec8d_Screenshot_20241009-110440_WhatsAppBusiness.jpg"
keywords: []
---

# ഇരിട്ടി എടപുഴയിൽ രാജവെമ്പാലയെ പിടികൂടി

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി എടപുഴയിൽ രാജവെമ്പാലയെ പിടികൂടി. എടപ്പുഴ ജെയ്സൺ പാറത്തോട്ടിലിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രി രാജവെമ്പാലയെ പിടികൂടിയത് . പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ബാത്റൂമിന്റെ ചുവരിൽ പാമ്പിനെ കണ്ടത് .

## Article Content

 **ഇരിട്ടി** : ഇരിട്ടി എടപുഴയിൽ രാജവെമ്പാലയെ പിടികൂടി. എടപ്പുഴ ജെയ്സൺ പാറത്തോട്ടിലിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രി രാജവെമ്പാലയെ പിടികൂടിയത് . പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ബാത്റൂമിന്റെ ചുവരിൽ പാമ്പിനെ കണ്ടത് .

തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു . രാത്രിയിൽ തന്നെ വനം വകുപ്പ് താത്കാലിക ജീവനക്കാരനായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. രണ്ടര വർഷത്തിനുള്ളിൽ ഫൈസൽ പിടികൂടുന്ന 61 മത്തെ രാജവെമ്പാലയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241268/iritty)