---
title: "ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം"
english_title: "Graphic designer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24130/graphic-designer"
published_at: "2022-02-03T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb3987449e9_images - 2022-02-03T074004.909.jpeg"
keywords: []
---

# ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം

> **Lead Summary:** വിദ്യാര്‍ഥികള്‍ക്കായി അഡോബ് സോഫ്റ്റ് വെയറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ പഠിക്കാനുള്ള അവസരമൊരുക്കി അസാപ്. അഡോബ് സോഫ്റ്റ്‌വെയറുകളായ ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്ട്‌സ,് ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ ഡിസൈന്‍, ആര്‍ട്ടിക്കുലേറ്റ് സ്‌റ്റോറി ലൈന്‍ എന്നിവയാണ് കോഴ്‌സുകള്‍. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. സോഫ്റ്റ് വെയ്‌റുകളുടെ എല്ലാം ആറ് മാസത്തെ ലൈസന്‍സും കോഴ്‌സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പെടെ 16000 രൂപയാണ് ഫീസ്. 26 വയസ്സോ അതില്‍ താഴെയോയുള്ള ബിരുദധാരികളായ യുവതികള്‍ക്ക് അപേക്ഷിക്കാം. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് സബ്‌സിഡി ആനുകൂല്യം ലഭിക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic- designer/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999708, 949599969.

## Article Content

വിദ്യാര്‍ഥികള്‍ക്കായി അഡോബ് സോഫ്റ്റ് വെയറുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ പഠിക്കാനുള്ള അവസരമൊരുക്കി അസാപ്. അഡോബ് സോഫ്റ്റ്‌വെയറുകളായ ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്ട്‌സ,് ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ ഡിസൈന്‍, ആര്‍ട്ടിക്കുലേറ്റ് സ്‌റ്റോറി ലൈന്‍ എന്നിവയാണ് കോഴ്‌സുകള്‍. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. സോഫ്റ്റ് വെയ്‌റുകളുടെ എല്ലാം ആറ് മാസത്തെ ലൈസന്‍സും കോഴ്‌സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പെടെ 16000 രൂപയാണ് ഫീസ്. 26 വയസ്സോ അതില്‍ താഴെയോയുള്ള ബിരുദധാരികളായ യുവതികള്‍ക്ക് അപേക്ഷിക്കാം. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് സബ്‌സിഡി ആനുകൂല്യം ലഭിക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic- designer/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999708, 949599969.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24130/graphic-designer)