---
title: "പ്രയാസ്' - പെന്‍ഷന്‍ ഉത്തരവ് കൈമാറി"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24131/pension"
published_at: "2022-02-03T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb39c77dcef_images - 2022-02-03T074110.912.jpeg"
keywords: []
---

# പ്രയാസ്' - പെന്‍ഷന്‍ ഉത്തരവ് കൈമാറി

> **Lead Summary:** പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് വിരമിക്കുന്ന ദിനത്തില്‍ തന്നെ പെന്‍ഷന്‍ ഉത്തരവ് കൈമാറുക എന്ന ഉദ്ദേശത്തോടെ ഇപിഎഫ്ഒ നടപ്പാക്കുന്ന 'പ്രയാസ്' പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു.

## Article Content

പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് വിരമിക്കുന്ന ദിനത്തില്‍ തന്നെ പെന്‍ഷന്‍ ഉത്തരവ് കൈമാറുക എന്ന ഉദ്ദേശത്തോടെ ഇപിഎഫ്ഒ നടപ്പാക്കുന്ന 'പ്രയാസ്' പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു.

തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരുന്ന പിണറായി ബീഡി തൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരി എം ശോഭനക്ക് അസി. പി എഫ് കമ്മിഷണര്‍ വിന്‍സെന്റ് ജേക്കബ് ചേറു പെന്‍ഷന്‍ രേഖകള്‍ കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ പി സന്തോഷ് കുമാര്‍, കെ സദാനന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24131/pension)