---
title: "പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു"
english_title: "Project assistant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24133/project-assistant"
published_at: "2022-02-03T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb3ef6cb75e_61f51e24f27e1_images-24.png"
keywords: []
---

# പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

> **Lead Summary:** എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇ ഗ്രാമസ്വരാജ് പ്രവൃത്തികള്‍ക്കായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

## Article Content

എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇ ഗ്രാമസ്വരാജ് പ്രവൃത്തികള്‍ക്കായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാല അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. പ്രായ പരിധി 18 - 30 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2822496.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24133/project-assistant)