---
title: "   ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു"
english_title: "Mangattidampanjayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241361/mangattidampanjayath"
published_at: "2024-10-09T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670655d1569d2_1000030992.jpg"
keywords: []
---

#    ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

> **Lead Summary:** **മാങ്ങാട്ടിടം : **ഇടിമിന്നലേറ്റ് വീടുകൾക്ക്കേടുപാടുകൾ സംഭവിച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലെ കണ്ടംകുന്ന് കാരക്കണ്ടി ഹൗസിൽ പത്മാവതിയുടെ വീടിനാണ് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവസമയം വീട്ടിൽ ആളുകൾ ഉണ്ടെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഗ്രശാബ്ദത്തോടെ മെയിൻ സ്വിച്ച് ഉൾപ്പെടെ തകർന്നു. തൊട്ടടുത്തുള്ള ബന്ധുവീടായ കെ രാജന്റെ വീടിനും ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.

## Article Content

**മാങ്ങാട്ടിടം : **ഇടിമിന്നലേറ്റ് വീടുകൾക്ക്കേടുപാടുകൾ സംഭവിച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലെ കണ്ടംകുന്ന് കാരക്കണ്ടി ഹൗസിൽ പത്മാവതിയുടെ വീടിനാണ് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. സംഭവസമയം വീട്ടിൽ ആളുകൾ ഉണ്ടെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഗ്രശാബ്ദത്തോടെ മെയിൻ സ്വിച്ച് ഉൾപ്പെടെ തകർന്നു. തൊട്ടടുത്തുള്ള ബന്ധുവീടായ കെ രാജന്റെ വീടിനും ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.

രാജന്റെ ഭാര്യ കമലാക്ഷി മകൾ കൃഷ്ണപ്രിയ എന്നിവരാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. മെയിൻ സ്വിച്ച് സ്വിച്ച് ബോർഡുകൾ തുടങ്ങിയവയെല്ലാം തകർന്നു. രണ്ടു വീടുകൾക്ക് പുറമെ തെങ്ങിനും ഇടിമിന്നൽ ഏറ്റിട്ടുണ്ട്. വാർഡ് മെമ്പർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241361/mangattidampanjayath)