---
title: "കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്"
english_title: "RSS-CPM relationship in Kerala exposed, says Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241362/rss-cpm-relationship-in-kerala-exposed-says-congress"
published_at: "2024-10-09T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670655e646a57_WhatsApp_Image_2024-10-09_at_14.02.39.jpeg"
keywords: []
---

# കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

> **Lead Summary:**  മണത്തണ : കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്നും മതേതരത്വ ചേരിയിൽപ്പെട്ടവർക്ക് ഇനിയുള്ള ഏക പ്രതീക്ഷ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന് കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മടപ്പുരച്ചാൽ അഞ്ചാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 മണത്തണ : കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്നും മതേതരത്വ ചേരിയിൽപ്പെട്ടവർക്ക് ഇനിയുള്ള ഏക പ്രതീക്ഷ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന് കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മടപ്പുരച്ചാൽ അഞ്ചാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി- സിപിഎം പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നവരെ സ്വീകരിക്കുകയും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ജൂബിലി ചാക്കോ, മുൻ ബ്ലോക്ക് പ്രസിഡണ്ട് പൊയിൽ മുഹമ്മദ്, മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷഫീർ ചെക്യാട്ട്, ഡിസിസി അംഗം ചോടത്ത് ഹരിദാസൻ, വർഗീസ് സി വി, സണ്ണി കാരിമല, സിജെ മാത്യു, മജീദ് അരിപ്പയിൽ, പിപി അലി, പൊയിൽ ബക്കർ, തോമസ് പാറയ്ക്കൽ, ജോണി ചിറമ്മൽ, റോജി എം, നേതാക്കളായ പുത്തലത്ത് ബാലചന്ദ്രൻ, വി.രവീന്ദ്രൻ, ആക്കൽ സുരേന്ദ്രൻ, ഷിബു പുതുശ്ശേരി, ജോസഫ് കദളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241362/rss-cpm-relationship-in-kerala-exposed-says-congress)