---
title: "കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു"
english_title: "Heavyrainatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241367/heavyrainatkannur"
published_at: "2024-10-09T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67065b380c7f5_1000031002.jpg"
keywords: []
---

# കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

> **Lead Summary:** **കണ്ണൂർ : **കനത്ത മഴയിൽ വീട് പൂർണമായും തകർന്നു. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി റവന്യൂവിലെ പട്ടിയാനിക്കൽ സാറാമ്മയുടെ വീടാണ് തകർന്നുവീണത്. വീടിൻറെ മേൽക്കൂര പൂർണ്ണമായും തകർന്നുവീണു.ഈ സമയം വീടിനകത്ത് ആളുണ്ടായിരുന്നു ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീട്ടിലുണ്ടായിരുന്ന ടിവി അടക്കം വീട്ടുപകരണങ്ങൾ എല്ലാം ഓടും മരത്തടികളും വീണു നശിച്ചു.

## Article Content

**കണ്ണൂർ : **കനത്ത മഴയിൽ വീട് പൂർണമായും തകർന്നു. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി റവന്യൂവിലെ പട്ടിയാനിക്കൽ സാറാമ്മയുടെ വീടാണ് തകർന്നുവീണത്. വീടിൻറെ മേൽക്കൂര പൂർണ്ണമായും തകർന്നുവീണു.ഈ സമയം വീടിനകത്ത് ആളുണ്ടായിരുന്നു ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീട്ടിലുണ്ടായിരുന്ന ടിവി അടക്കം വീട്ടുപകരണങ്ങൾ എല്ലാം ഓടും മരത്തടികളും വീണു നശിച്ചു.

ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെഎഫ് അലക്സാണ്ടർ,പഞ്ചായത്ത് അംഗങ്ങളായ സിബി എം തോമസ് രജിത സജി റവന്യൂ വകുപ്പ് അധികൃതർ എന്നിവർ സംബന്ധിച്ച് നാശനഷ്ടം വിലയിരുത്തി.ഇവരെ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241367/heavyrainatkannur)