---
title: "സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും"
english_title: "Covid review meeting tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24138/covid-review-meeting-tomorrow"
published_at: "2022-02-03T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb46bd68550_images - 2022-02-03T083625.802.jpeg"
keywords: []
---

# സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും

> **Lead Summary:** സംസ്ഥാനത്തെ കൊവിഡ് ഒമൈക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും.

## Article Content

സംസ്ഥാനത്തെ കൊവിഡ് ഒമൈക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ നാളെ അവലോകനയോഗം ചേരും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക.

നിലവിലെ സംസ്ഥാനത്ത സ്ഥിതിഗതികള്‍ 11 മണിക്ക് ചേരുന്ന യോഗം വിലയിരുത്തും. കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം വേണമോയെന്ന കാര്യം യോഗം പരിശോധിക്കും.

തിരുവനന്തപുരം ഉള്‍പ്പടെ സി കാറ്റഗറിയിലുള്ള പല ജില്ലകളിലും രോഗവ്യാപനം കുറഞ്ഞുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍ .അങ്ങനെയെങ്കില്‍ ഈ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം പരിശോധിക്കും.

എറണാകുളം ഉള്‍പ്പടെ രോഗവ്യാപനം കൂടിയ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പൊതുസാഹചര്യം പരിശോധിച്ച ശേഷം യോഗത്തില്‍ തീരുമാനമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24138/covid-review-meeting-tomorrow)