---
title: "ഉളിക്കല്‍ നുച്യാട്ടെ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകല്‍ വാതിൽ പൊളിച്ച് മോഷണം; സ്വർണ്ണം ഉൾപ്പെടെ മോഷണം പോയതായി പരാതി"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241455/ulikkal"
published_at: "2024-10-10T04:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707113d8ef1c_IMG-20241010-WA0001.jpg"
keywords: []
---

# ഉളിക്കല്‍ നുച്യാട്ടെ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകല്‍ വാതിൽ പൊളിച്ച് മോഷണം; സ്വർണ്ണം ഉൾപ്പെടെ മോഷണം പോയതായി പരാതി

> **Lead Summary:**  **ഉളിക്കൽ** : ഉളിക്കൽ നുച്യാടുള്ള പൂട്ടിയിട്ട വീട് പൊളിച്ച് പട്ടാപകൽ മോഷണം സ്വർണ്ണം അടക്കം മോഷണം പോയതായി പരാതി . ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം . കല്ലിപ്പീടികയിൽ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

 **ഉളിക്കൽ** : ഉളിക്കൽ നുച്യാടുള്ള പൂട്ടിയിട്ട വീട് പൊളിച്ച് പട്ടാപകൽ മോഷണം സ്വർണ്ണം അടക്കം മോഷണം പോയതായി പരാതി . ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം . കല്ലിപ്പീടികയിൽ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വിദേശത്തുള്ള ബഷീറിന്റെ വീട്ടില്‍ ഭാര്യയും മക്കളുമാണ് താമസിക്കുന്നത്. രാവിലെ 11.30 ന് വീടുപൂട്ടി സമീപത്തുള്ള തറവാട്ട് വീട്ടില്‍ പോയി സമയത്താണ് മോഷണം നടന്നതായി കരുതുന്നത് . മൂന്ന് മണിയോടെ കുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെടുന്നത്.

ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു . സി ഐ അരുണ്‍ദാസ്, എസ് ഐ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി . തൂമ്പ ഉപയോഗിച്ച് കിണറിനു സമീപത്തുള്ള വാതില്‍ തകർത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത് .

> ബഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടതോടെ വീട്ടുകാര്‍ വീട് പൂട്ടി പോലീസിന് വിവരം നൽകുകയായിരുന്നു . ഇന്ന് വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ എന്തൊക്കെ മോഷണം നടന്നു എന്നതിന്റെ യഥാർത്ഥ വിവരം ലഭിക്കുകയുള്ളൂ. സ്ഥലത്തെത്തിയ കണ്ണൂര്‍ പോലീസ് നായ "ലോല" മണം പിടിച്ച് വീടിനു പിന്നിലെ റോഡിലൂടെ അരകിലോമീറ്ററോളം പോയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഉർജിതമാക്കിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241455/ulikkal)