---
title: "രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന"
english_title: "Covid 19 update india feb 03"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24157/covid-19-update-india-feb-03"
published_at: "2022-02-03T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb5b08a5869_images - 2022-02-03T100303.203.jpeg"
keywords: []
---

# രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 1.72 ലക്ഷം കോവിഡ് കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.8 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തില്‍ നിന്ന് 10.99 ശതമാനമായി. 15,69,449 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 1.72 ലക്ഷം കോവിഡ് കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.8 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തില്‍ നിന്ന് 10.99 ശതമാനമായി. 15,69,449 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.

15,33,921 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1008 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 2,59,107 പേര്‍രോഗമുക്തി നേടി. 3,97,70,414 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ദേഭമായത്.

കഴിഞ്ഞ ദിവസം നാല് കളിക്കാരടക്കം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്ബിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓപണര്‍മാരായ ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്‍വാദ്, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം നെറ്റ് ബൗളര്‍ നവ്ദീപ് സെയ്നിക്കും രോഗം ബാധിച്ചു. മൂന്ന് സ​േപാര്‍ട്ടിങ് സ്റ്റാഫിനും പരിശോധനയില്‍ കോവിഡ് പോസിറ്റീവായിട്ടുണ്ട്. ദേശീയ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 167.87 ഡോസ് ​കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24157/covid-19-update-india-feb-03)