വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ പാട്ടുവണ്ടി

വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ പാട്ടുവണ്ടി
Oct 10, 2024 04:18 PM | By Remya Raveendran

വയനാട് :  പാട്ടുവണ്ടി വയനാട് വിലങ്ങാട് ദുരിതബാധിതർക്ക് സ്നേഹ വീടൊരുക്കാൻ പാനൂരുകാർ ഒറ്റ രാത്രികൊണ്ട് സമാഹരിച്ചത് കാൽലക്ഷത്തിലധികം രൂപ വയനാട് വിലങ്ങാട് ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്നേഹവീടൊരുക്കാൻ പ്രശസ്ത ഗായകൻ ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ പാട്ട് വണ്ടിക്ക് പാനൂരിൽ നൽകിയ സ്വീകരണത്തിലാണ് ധനസമാഹരണം നടത്തിയത്.

പാനൂരിലെ പ്രാദേശിക ഗായകരുടെ കൂട്ടായ്മയാണ് സ്വീകരണം ഒരുക്കിയത്.കാസർകോട് നിന്ന് ആരംഭിച്ച യാത്ര തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ 10ന് പയ്യന്നൂരിൽ നിന്ന് ആരംഭിച്ച പാട്ടു വണ്ടി യാത്ര തളിപ്പറമ്പ്, കണ്ണൂർ ടൗൺ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് തുടങ്ങി ജില്ലയിലെ 7 കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് ശേഷം പാനൂരിൽ സമാപിച്ചു. ഉരുൾപൊട്ടലിൽ ഇരകളായ വയനാട്ടിലെയും വിലങ്ങാടിലെയും രണ്ട് കുടുംബങ്ങൾക്ക് വീടൊരുക്കുകയാണ് യാത്രയുടെ ലക്ഷ്യം.

പാട്ടു വണ്ടിയുമായി ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ കലാകാരന്മാർ തെരുവുകളിൽ പാടി പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചു. പാനൂരിൽ നടന്ന സ്വീകരണത്തിൽ ഒററരാത്രി കൊണ്ട് കാൽലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചത്. സമാഹരിച്ച തുക ചടങ്ങിൽ വെച്ച് സംഘാടകർ സ്നേഹവീട് പ്രസി: സുബാഷ് വാണിമേലിന് കൈമാറി.

Pattuvandiforwayanad

Next TV

Related Stories
കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം

Oct 10, 2024 07:23 PM

കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം

കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം...

Read More >>
സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്; 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'

Oct 10, 2024 06:04 PM

സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്; 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'

സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്; 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'...

Read More >>
മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

Oct 10, 2024 06:02 PM

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി...

Read More >>
റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

Oct 10, 2024 03:41 PM

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ...

Read More >>
കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Oct 10, 2024 03:27 PM

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച് അലർട്ട്

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച്...

Read More >>
ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

Oct 10, 2024 03:16 PM

ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍...

Read More >>
Top Stories










News Roundup