---
title: "കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം "
english_title: "Kaitheri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241647/kaitheri"
published_at: "2024-10-10T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707dd8854347_download_(20).jpeg"
keywords: []
---

# കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം 

> **Lead Summary:** **കൈതേരി** : വട്ടപ്പാറയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് 15 പേർക്ക് പരിക്കേറ്റു. പേരാവൂരിൽനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് നിയന്ത്രണംവിട്ട് സമീപത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചത്. സ്വകാര്യ ബസിലുണ്ടായിരുന്ന പേരാവൂർ മലബാർ ട്രെയിനിങ് കോളേജ് വിദ്യാർഥികളായ കൃഷ്‌ണാഞ്ജന , ആയിത്തറ മമ്പറം, ഹർഷിയ വേറ്റുമ്മൽ, അനഘ പെരളശേരി, അഥീന പാനൂർ, മറ്റ് യാത്രക്കാരായ കയ്യാലകത്ത് ജമീല , ധനഞ്ജയൻ , ആഷ്‌ന , ചന്ദ്രിക , ദേവനന്ദ , ചന്ദ്രൻ , ലോറൻസ് , ലിജിനി എന്നിവർ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.

## Article Content

**കൈതേരി** : വട്ടപ്പാറയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് 15 പേർക്ക് പരിക്കേറ്റു. പേരാവൂരിൽനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് നിയന്ത്രണംവിട്ട് സമീപത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചത്. സ്വകാര്യ ബസിലുണ്ടായിരുന്ന പേരാവൂർ മലബാർ ട്രെയിനിങ് കോളേജ് വിദ്യാർഥികളായ കൃഷ്‌ണാഞ്ജന , ആയിത്തറ മമ്പറം, ഹർഷിയ വേറ്റുമ്മൽ, അനഘ പെരളശേരി, അഥീന പാനൂർ, മറ്റ് യാത്രക്കാരായ കയ്യാലകത്ത് ജമീല , ധനഞ്ജയൻ , ആഷ്‌ന , ചന്ദ്രിക , ദേവനന്ദ , ചന്ദ്രൻ , ലോറൻസ് , ലിജിനി എന്നിവർ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241647/kaitheri)