---
title: "ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി "
english_title: "Rs 1 crore project to renovate Ulikkal Govt. school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241682/rs-1-crore-project-to-renovate-ulikkal-govt-school"
published_at: "2024-10-10T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707f38947106_Irikkoor-MLA-Sajiv-Joseph.jpg"
keywords: []
---

# ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി 

> **Lead Summary:**  തിരുവനന്തപുരം: ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരക്കുന്നതിനുള്ള പദ്ധതിക്ക് 1 കോടി രൂപ ലഭ്യമാക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. 2024-25 ലെ എം.എല്‍.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പില്‍ നിന്നും 50 ലക്ഷം രൂപയുമാണ് വകയിരുത്തുക.

## Article Content

 തിരുവനന്തപുരം: ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരക്കുന്നതിനുള്ള പദ്ധതിക്ക് 1 കോടി രൂപ ലഭ്യമാക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. 2024-25 ലെ എം.എല്‍.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പില്‍ നിന്നും 50 ലക്ഷം രൂപയുമാണ് വകയിരുത്തുക.

ഗ്രൗണ്ട് ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിലൂടെ മലയോര മേഖലയിലെ സവിശേഷമായ കായിക മേഖലയ്ക്ക് കരുത്തുപകരുമെന്നും നിരവധി കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ഇത് സഹായകരമാകുമെന്നും പദ്ധതിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രാഥമിക അംഗീകാരം നല്‍കിയതായും എം.എല്‍.എ പറഞ്ഞു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതി നിര്‍വ്വഹണ ഏജന്‍സി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241682/rs-1-crore-project-to-renovate-ulikkal-govt-school)