---
title: "ക്ഷേത്ര തിടപ്പള്ളിയില്‍ പൊട്ടിത്തെറി, പൊള്ളലേറ്റ മേൽശാന്തിക്ക് ദാരുണാന്ത്യം"
english_title: "Explosion At Temple Tidappally "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241809/explosion-at-temple-tidappally"
published_at: "2024-10-11T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708d848675ec_fire.jpg"
keywords: []
---

# ക്ഷേത്ര തിടപ്പള്ളിയില്‍ പൊട്ടിത്തെറി, പൊള്ളലേറ്റ മേൽശാന്തിക്ക് ദാരുണാന്ത്യം

> **Lead Summary:**  കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് മരിച്ചത്.

## Article Content

 കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് മരിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ ഒന്നിന് വൈകീട്ട് 6.15-നായിരുന്നു അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിൻഡറിന്റെ വാൽവിൽനിന്നാണ് പാചകവാതകം ചോർന്നത്. ഉമാദേവിയാണ് മരിച്ച ജയകുമാരൻ നമ്പൂതിരിയുടെ ഭാര്യ. മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241809/explosion-at-temple-tidappally)