---
title: "നിടുംപൊയിൽ കാട്ടുപോത്ത് സ്കൂട്ടിയിലിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "Basenattakedman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241822/basenattakedman"
published_at: "2024-10-11T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708dbe58d8ff_1000031376.jpg"
keywords: []
---

# നിടുംപൊയിൽ കാട്ടുപോത്ത് സ്കൂട്ടിയിലിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **പേരാവൂർ: **വാരപ്പീടിക പത്തേക്കർ വളവിൽ വെച്ച് കാട്ടുപോത്തിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നിടുംപുറംചാലിലെ വള്ളിയാംകുഴിയിൽ സാജു ജോസഫിനാണ് പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറമ്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് സംഭവം. ഈ റോഡിൽ പലപ്പോഴായി കാട്ടുപോത്തുകളിറങ്ങിനടക്കാറുണ്ട്.

## Article Content

**പേരാവൂർ: **വാരപ്പീടിക പത്തേക്കർ വളവിൽ വെച്ച് കാട്ടുപോത്തിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നിടുംപുറംചാലിലെ വള്ളിയാംകുഴിയിൽ സാജു ജോസഫിനാണ് പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറമ്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് സംഭവം. ഈ റോഡിൽ പലപ്പോഴായി കാട്ടുപോത്തുകളിറങ്ങിനടക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241822/basenattakedman)